ഇടതുപക്ഷ ചായ്‌വ് : സുകുമാരൻ നായരെ പിന്തുണച്ച് പ്രതിനിധിസഭ

Sunday 28 September 2025 12:10 AM IST

കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിൽ ഇടതുസർക്കാരിനൊപ്പമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാടിന് പ്രതിനിധി സഭയുടെ പൂർണ പിന്തുണ.

ഇന്നലെ സംഘടനാ യോഗത്തിൽ നിലപാട് വിശദീകരിച്ച ശേഷം ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാമെന്ന് സുകുമാരൻ നായർ പറഞ്ഞെങ്കിലും മുഴുവൻ അംഗങ്ങളും കരഘോഷത്തോടെ അംഗീകാരം നൽകി. ഇതോടെ,​ നിലപാടിനെതിരെ ഉയർന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടേയും മുനയൊടിഞ്ഞു.

ദേവസ്വം ബോർഡ് രൂപീകരിക്കാനുള്ള സാഹചര്യവും മന്നത്ത് പത്മനാഭൻ വിശ്വാസ സംരക്ഷണത്തിന് സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയായിരുന്നു സുകുമാരൻ നായരുടെ പ്രസംഗം. മന്നത്തിന്റെ നിലപാട് തുടരുകമാത്രമാണ് ചെയ്യുന്നതെന്നും അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ എൻ.എസ്.എസ് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തി. തുടക്കത്തിൽ വിട്ടുനിന്ന കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയലാഭം മാത്രമാണ് കണ്ടതെന്നും വിശദീകരിച്ചു. കോൺഗ്രസ് കള്ളക്കളി നടത്തിയപ്പോൾ,​ എൻ.എസ്.എസിനൊപ്പം കേസിൽ കക്ഷിചേരാതെയും കേന്ദ്ര നിയമം കൊണ്ടുവരാതെയും ബി.ജെ.പി വഞ്ചിച്ചു.

അതേസമയം,​ തെറ്റുതിരുത്തുകയും പിന്നീടൊരിക്കലും ആചാര ലംഘനം നടത്താതിരിക്കുകയും ചെയ്തതിലൂടെ സംഘടനയുടെ നിലപാടിലേക്ക് ഇടതുസർക്കാർ എത്തി. തെറ്റ് തിരുത്തിക്കാൻ ശ്രമിക്കുകയും തിരുത്തിയപ്പോൾ സർക്കാരിന്റെ കൂടെ നിൽക്കുകയും ചെയ്യുന്നത് സംഘടനയുടെ എക്കാലത്തെയും നിലപാടാണ്. അതിനായി സമദൂരത്തിലെ ശരി കണ്ടെത്തി. പ്രത്യേക രാഷ്ട്രീയ ചായ്‌വെന്ന അർത്ഥമില്ലെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുതലെടുപ്പ് അനുവദിക്കില്ലെന്ന ശക്തമായ താക്കീതാണ് രാഷ്ട്രീയ പാർട്ടികൾക്ക് സുകുമാരൻ നായർ നൽകിയത്.

എതിർപ്പ് പലതും കണ്ടിട്ടുണ്ട്;

വെള്ളാപ്പള്ളിക്ക് സ്വാഗതം

63 വർഷത്തെ സംഘടനാ പ്രവർത്തനത്തിനിടെ ഒരുപാട് ഫ്ളക്സ് ബോർഡുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതിലൂടെ ചില കരയോഗങ്ങളിൽ ഉയർന്ന എതിർപ്പുകളെ അവഗണിക്കുന്നെന്ന സന്ദേശം കൊടുത്തു. ഭൂരിഭാഗം കരയോഗങ്ങളുടേയും സമുദായാംഗങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസവും പങ്കുവച്ചു. അതേസമയം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരെടുത്തുപറ‌ഞ്ഞ് അദ്ദേഹത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്തത് ഇരുവർക്കുമിടയിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. സംഘടനയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച യോഗമാണ് ചേർന്നത്.

എ​ൻ.​എ​സ്.​എ​സി​ന് പു​തി​യ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​രം

ച​ങ്ങ​നാ​ശേ​രി​:​ 16​ ​കോ​ടി​ ​മു​ട​ക്കി​ ​പെ​രു​ന്ന​യി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​പു​തി​യ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​രം​ ​പ​ണി​യും.​ ​നി​ല​വി​ലെ​ ​മ​ന്ദി​രം​ ​നി​ല​നി​റു​ത്തി​ ​അ​തി​ന് ​മു​ന്നി​ലാ​യാ​ണ് ​പു​തി​യ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കു​ക.​ ​നാ​ലു​നി​ല​ക​ളി​ലാ​യി​ 5,000​ ​സ്ക്വ​യ​ർ​ഫീ​റ്റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​സ​മ്മേ​ള​ന​ഹാ​ൾ,​ ​അ​തി​ഥി​മു​റി​ക​ൾ,​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​രൂ​പ​രേ​ഖ​യും​ ​എ​സ്റ്റി​മേ​റ്റും​ ​ത​യ്യാ​റാ​യെ​ന്നും​ ​ഉ​ട​ൻ​ ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​പു​തി​യ​ ​മ​ന്ദി​രം​ ​പൂ​ർ​ത്തി​യാ​യാ​ലും​ ​ഓ​ഫീ​സു​ക​ൾ​ ​ഇ​പ്പോ​ഴു​ള്ള​തു​പോ​ലെ​ ​തു​ട​രു​മെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൻ.​എ​സ്.​എ​സി​ന് 204.33 കോ​ടി​യു​ടെ​ ​ആ​സ്തി

ച​ങ്ങ​നാ​ശേ​രി​ ​:​ ​എ​ൻ.​എ​സ്.​എ​സി​ന്റെ​ 2024​-25​ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ​ ​വ​ര​വ് ​-​ ​ചെ​ല​വ് ​ക​ണ​ക്കു​പ്ര​കാ​രം​ 204.33​ ​കോ​ടി​യു​ടെ​ ​ആ​സ്തി.​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​പ്ര​തി​നി​ധി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​ ​ശ​ശി​കു​മാ​ർ​ 204,33,48,073​ ​രൂ​പ​യു​ടെ​ ​സ്വ​ത്തു​വി​വ​ര​വും​ 126,48,56,486​ ​രൂ​പ​ ​വ​ര​വും,​ 116,24,12,209​ ​രൂ​പ​ ​ചെ​ല​വും​ ​കാ​ണി​ക്കു​ന്ന​ ​ഇ​ൻ​കം​ ​ആ​ൻ​ഡ് ​എ​ക്സ്‌​പെ​ന്റി​ച്ച​ർ​ ​സ്റ്റേ​റ്റ്മെ​ന്റ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ട്ര​ഷ​റ​ർ​ ​അ​ഡ്വ.​ ​എ​ൻ.​വി.​ ​അ​യ്യ​പ്പ​ൻ​പി​ള്ള​ ​ഓ​ഡി​റ്റേ​ഴ്സ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ഇ​വ​ര​ണ്ടും​ ​യോ​ഗം​ ​ഐ​ക​ക​ണ്‌​ഠ്യേ​ന​ ​അം​ഗീ​ക​രി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​മേ​യ​ങ്ങ​ളും​ ​യോ​ഗം​ ​പാ​സാ​ക്കി.

എ​ൻ.​എ​സ്.​എ​സ് ​ജ​ന​റൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​ബോ​ർ​ഡ്

വെ​ള്ള​റ​ട​:​ ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ക്കെ​തി​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ട്ടാ​ക്ക​ട​ ​താ​ലൂ​ക്ക് ​യൂ​ണി​യ​നി​ൽ​പ്പെ​ട്ട​ ​കു​റ്റി​യാ​ണി​ക്കാ​ട് ​ക​ര​യോ​ഗ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ലും​ ​പ്ര​തി​ഷേ​ധ​ ​ബോ​ർ​ഡ്.​ ​കു​ടും​ബ​ ​കാ​ര്യ​ത്തി​നു​ ​വേ​ണ്ടി​ ​സ​മു​ദാ​യ​ത്തെ​ ​പി​ന്നി​ൽ​ ​നി​ന്നും​ ​കു​ത്തി​യ​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണെ​ന്ന​ ​ഫ്ള​ക്‌​സ് ​ബോ​ർ​ഡ് ​കു​റ്റി​യാ​യ​ണി​ക്കാ​ട് ​നാ​യ​ർ​ ​സ​മൂ​ഹം​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​സ്ഥാ​പി​ച്ച​ത്.