പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം

Sunday 28 September 2025 12:11 AM IST
പുകയിലരഹിത വിദ്യാലയങ്ങൾ,പുറത്തൂർ പഞ്ചാത്ത്തല പ്രഖ്യാപനം നടന്നു

തിരൂർ: പുറത്തൂർ പഞ്ചായത്തിൽ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഡോ.കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പുറത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഹറ ആസിഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.പ്രശാന്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.

കെ.ഉമ്മർ, മെഡിക്കൽ ഓഫീസർ ഡോ.മുബാറക് നദീർ, ഹെൽത്ത് ഇൻസ്പെക്ടർ എം.പി.സുനിൽ, പി.ജി.സിനീഷ്, ജി.രാമകൃഷ്ണൻ, നിഷിത്ത്, എം.കെ.ഫൗസി എന്നിവർ സംസാരിച്ചു.