ശിശുദിനാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

Saturday 27 September 2025 11:43 PM IST

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ എ.ഡി എം ബി. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഒക്ടോബർ 18, 19 തീയതികളിൽ ജില്ലാതല മത്സരങ്ങൾ കോഴഞ്ചേരി സർക്കാർ ഹൈസ്‌ക്കൂളിലും കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലും സംഘടിപ്പിക്കും. ഇതേ വേദികളിൽ 25 ന് ചിത്രരചനാ മത്സരങ്ങൾ നടക്കും. സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്‌കൂളുകളിലെ എൽ.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. സ്‌കൂൾ തലങ്ങളിലെ പട്ടിക ഒക്ടോബർ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം .

നവംബർ 14ന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ നഗര പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ജില്ല വൈസ് പ്രസിഡന്റ് ആർ അജിത് കുമാർ, ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ജില്ല ട്രഷറർ ഏ. ജി ദീപു , അംഗങ്ങളായ എസ് മീരാസാഹിബ് , സുമ നരേന്ദ്ര , ശിശു സംരക്ഷണ ഓഫീസർ ടി .ആർ ലതാകുമാരി, കുഞ്ഞന്നാമ്മ കുഞ്ഞ് , കലാനിലയം രാമചന്ദ്രൻനായർ , സി. ആർ കൃഷ്ണകുറുപ്പ് , രാജൻ പടിയറ തുടങ്ങിയവർ പങ്കെടുത്തു . ജില്ല കളക്ടർ എസ് .പ്രേംകൃഷ്ണൻ ( ചെയർപേഴ്‌സൺ), കുഞ്ഞന്നാമ്മ കുഞ്ഞ്, ആർ അജിത് കുമാർ , ടി.ആർ ലതാകുമാരി , എ.എസ് നൈസാം, സി.ടി ജോൺ, കെ.വി ആശാമോൾ, പ്രൊഫ. ടി. കെ. ജി നായർ ( വൈസ് ചെയർമാൻമാർ ) ജി. പൊന്നമ്മ ( ജനറൽ കൺവീനർ ) , ബി.ആർ അനില ( കൺവീനർ ) സലിം പി. ചാക്കോ ( ചെയർമാൻ പബ്‌ളിസിറ്റി ), പ്രവീൺ ജി.നായർ ( കൺവീനർ പബ്‌ളിസിറ്റി ), കലാനിലയം രാമചന്ദ്രൻ നായർ ( പ്രോഗ്രാം ചെയർമാൻ ) , സി. ആർ. കൃഷ്ണകുറുപ്പ് ( പ്രോഗ്രാം കൺവീനർ ) , ആർ അജിത് കുമാർ ( ചെയർമാൻ ഫിനാൻസ് ) , ജി. പൊന്നമ്മ ( കൺവീനർ ഫിനാൻസ് ) , രാജൻ പടിയറ ( ചെയർമാൻ ഫുഡ് ) എ ജി ദീപു ( കൺവിനർ ഫുഡ് ), പത്തനംതിട്ട ഡി. വൈ എസ് പി ( ചെയർമാൻ റാലി ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.