കേരളോത്സവം
Saturday 27 September 2025 11:45 PM IST
കക്കുടുമൺ : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ സാംജി ഇടമുറി, തോമസ് ജോർജ്, ആനിയമ്മ അച്ചൻകുഞ്ഞ്, ഓമന പ്രസന്നൻ, മിനി ടൊമിനിക്, റോസമ്മ വർഗീസ്, യൂത്ത് കോഡിനേറ്റർ ഷിജോ ചേന്നമല, ഷിബു തോണിക്കടവിൽ, ജെയിംസ് കക്കാട്ടുകുഴിയിൽ, ഷിനു ഈന്തനാലിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഇടമുറിയിൽ ഉദ്ഘാടനം ചെയ്യും.