ജില്ലാ സമ്മേളനം

Saturday 27 September 2025 11:49 PM IST

പത്തനംതിട്ട : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം പ്രസിഡന്റ് കെ.ജി.മന്മഥൻ നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. വയോജന കമ്മിഷൻ അംഗമായി ചുമതലയേറ്റ കെ. എൻ. കെ. നമ്പൂതിരിക്ക് സ്വീകരണം നൽകി. ജി. രാജ്‌മോഹൻ നായർ, ലക്ഷ്മി മംഗലത്ത്, കുഞ്ഞുമോൻ,എന്നിവരെ ആദരിച്ചു. കെ.എൻ വിജയൻ , കെ. രാജേന്ദ്ര വർമ്മ , മലയാലപ്പുഴ ശശി,എസ്.എം.നജീബ്, കെ. കെ. വിലാസിനി, കെ.എം യോഹന്നാൻ,തുളസി നായർ, ജി.സദാശിവൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി കെ.ജി മൻനായർ, സെക്രട്ടറിയായി കെ. എൻ ഭാസ്‌കരൻ എന്നിവരെ തിരഞ്ഞെടുത്തു.