ആയുർവേദ ദിനാചരണം
Saturday 27 September 2025 11:49 PM IST
അയിരൂർ : പത്തനംതിട്ട ജില്ലാ ആയൂർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയൂർ വേദദിനാചരണവും ജില്ലാ ആയൂർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന ജീവിത ശൈലി രോഗ ക്ലിനിക്കിന്റെയും സ്പോർട്സ് ആയൂർവേദ പദ്ധതിയുടെയും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ , സി.എം.ഓ. ഡോ.സൂസൻ ബ്രൂ ണോ , സീനിയർ മെ ഡിക്കൽ ഒാഫീസർ ഡോ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.