ഒരു മകന്റെ മധുരപ്രതികാരം...കഴിഞ്ഞവർഷം തോളിലേറ്റിയ അമ്മയെ എടുത്ത് പൊക്കി നന്ദു മഹാദേവ

Saturday 28 September 2019 2:51 PM IST

കാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട നിരവധിയാളുകൾ സമൂഹത്തിലുണ്ട്. അവരിലൊരാളാണ് നന്ദു മഹദേവ എന്ന ചെറുപ്പക്കാരൻ. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാകാനും ഈ യുവാവിന് സാധിച്ചു. തന്റെ വിശേഷങ്ങൾ നന്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽ ചിലതൊക്കെ വൈറലാകാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് നന്ദു മഹാദേവയുടെ അമ്മ ലേഖ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളും ഒരു കുറിപ്പുമാണ്. തന്നെ മകൻ എടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് നന്ദുവിന്റെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് തന്റെ മകന്റെ മധുരപ്രതികാരമാണെന്ന് ലേഖ കുറിച്ചു. അവനെ എടുത്തു കൊണ്ടാണ് കഴിഞ്ഞ വർഷം ഈ സമയം ആർ.സി.സിയിൽ പോയിരുന്നതെന്നും ഇന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ അവൻ തന്നെ എടുത്തുവെന്നും ലേഖ കുറിപ്പിൽ പറയുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അടുത്തിടെയാണ് നന്ദുവിന് കൃത്രിമ കാൽ ലഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്റെ മകന്റെ മധുര പ്രതികാരം...കഴിഞ്ഞ വർഷം ഈ സമയം...ഞാൻ അവനെയും കൊണ്ടു RCCയിൽ ആയിരുന്നു...ക്യാൻസർ വാദിച്ചു അവന്റെ ഇടതു കാൽ മുറിച്ചു മാറ്റി..... ചിറകറ്റു വീണു എന്റെ മകൻ.... പക്ഷെ അവൻ തളർന്നില്ല ജീവിതം പൊരുതാൻ ഉള്ളതാണ് എന്നു അവൻ പറഞ്ഞു.....ജീവിതത്തിൽ തളർന്നു പോയ അനേകം സഹോദരങ്ങൾ ഉണ്ട് അവരെ ജീവിതത്തിൽ വിജയിക്കാൻ വിജയിപ്പിക്കാൻ എനിക്ക് കഴിയും എന്ന് അവൻ പറഞ്ഞു.

കാൻസർ അല്ല ഏതു പ്രതിസന്ധി ഉണ്ടായാലും ചിരിച്ചു കൊണ്ട് നേരിടണം എന്നു അവൻ പറഞ്ഞു...

അവനെ എടുത്തു കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞ വർഷം RCC ഇൽ പോയിരുന്ന...ഇന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ അവൻ എന്നെ എടുത്തു....അതാണ് നന്ദു മഹാദേവ .....ഒന്നിനും നമ്മളെ തളർത്താൻ കഴിയില്ല ...നമ്മൾ തളർന്നില്ല എങ്കിൽ...ഒന്നിനും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല.. നമ്മൾ തോൽക്കാൻ തയ്യാർ ആയില്ല എങ്കിൽ.....ജീവിതം എല്ലാവർക്കും ഒരുപോലെ ആണ്...പൊരുതുക വിജയം കൈ വെള്ളയിൽ