വിത ഉത്സവം
Saturday 27 September 2025 11:52 PM IST
മല്ലപ്പുഴശേരി : ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പന്നിവേലിച്ചിറ പാടശേഖരത്തിലെ വിത ഉത്സവം പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാലി ലാലു, ജിജി ചെറിയാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അശ്വതി പി നായർ, സെക്രട്ടറി ആർ സുമഭായി അമ്മ, പാടശേഖര സമിതി പ്രതിനിധി രാജേന്ദ്ര പൈ, കൃഷി ഓഫീസർ ബി പൊന്നു, കൃഷി അസിസ്റ്റന്റുമാരായ ബി ഷിഹാബുദീൻ, ആമിന എൻ മുഹമ്മദ്, നെൽകർഷകൻ പി എം സാമൂവൽ എന്നിവർ പങ്കെടുത്തു.