പി.എസ്.സി പരീക്ഷ മാറ്റി
Sunday 28 September 2025 12:30 AM IST
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ ഒക്‌ടോബർ 8ലേക്ക് മാറ്റി. 30ന് പൊതുഅവധി പ്രഖ്യാപിച്ചതിനെത്തുടർന്നാണിത്. പരീക്ഷാസമയത്തിൽ മാറ്റമില്ല. വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് നടത്താനിരുന്ന ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും ഒക്‌ടോബർ 3ലേക്ക് മാറ്റി. 30നുള്ള നിയമനപരിശോധനയും മാറ്റിവച്ചു.