വി.കെ.മാധവൻകുട്ടി പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം:പ്രശസ്ത പത്രപ്രവർത്തകനും കേരളീയം സ്ഥാപക പ്രസിഡന്റുമായിരുന്ന വി.കെ.മാധവൻകുട്ടിയുടെ സ്മരണാർത്ഥം മാദ്ധ്യമപ്രവർത്തകർക്കായി കേരളീയം ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. 2023-24 വർഷങ്ങളിലെ അവാർഡുകൾക്കാണ് എൻട്രികൾ. ദൃശ്യ,അച്ചടി മാദ്ധ്യമങ്ങൾക്ക് പ്രത്യേകം അവാർഡുകളുണ്ടായിരിക്കും. രണ്ടു വർഷങ്ങളിലേയ്ക്കും രണ്ട് എൻട്രികൾ ഒരാൾക്ക് അയയ്ക്കാവുന്നതാണ്. 2020,2021,2022 വർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ളവർ അയയ്ക്കാൻ പാടില്ല. സാമൂഹ്യപ്രതിബദ്ധത അടിസ്ഥാനമാക്കിയ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. 2023 ജനുവരി 1മുതൽ ഡിസംബർ 31വരെയും 2024 ജനുവരി 1മുതൽ ഡിസംബർ 31വരെയും പ്രസിദ്ധീകരിച്ച/സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടുകൾ അയയ്ക്കാം. അച്ചടിമാദ്ധ്യമ അവാർഡിന് റിപ്പോർട്ടിന്റെ സാക്ഷാൽ രേഖയും അഞ്ചുപകർപ്പുകളും എഡിറ്ററുടെ സാക്ഷ്യപത്രമടക്കം നൽകണം. ദൃശ്യമാദ്ധ്യമ അവാർഡിന്(5മിനിറ്റിൽ കൂടുതൽ പാടില്ല) പെൻഡ്രൈവ് കോപ്പിയും എഡിറ്ററുടെ സാക്ഷ്യപത്രവുമാണ് നൽകേണ്ടത്. ഒക്ടോബർ 31നകം സെക്രട്ടറി ജനറൽ, ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ് കേരളീയം,'സ്വരം',ടി.സി 21/739 (2),എൻ.ആർ.എ59,നെടുങ്കാട്,കരമന.പി.ഒ,തിരുവനന്തപുരം-695002 എന്ന വിലാസത്തിൽ എൻട്രികൾ ലഭിക്കണം.വിവരങ്ങൾക്ക് www.keraleeyam.in.