പി.എസ്.സി
അഭിമുഖം
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഉറുദു (കാറ്റഗറി നമ്പർ 361/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഒക്‌ടോബർ 8 ന് രാവിലെ 11.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 384/2022, 385/2022) തസ്തികയിലേക്ക് ഒക്‌ടോബർ 8, 9 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 248/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഒക്‌ടോബർ 6 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
കേരള സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ സൂപ്പർവൈസർ ആകുന്നതിന് ഒക്‌ടോബർ 17 ന് രാവിലെ 8.30 മുതൽ 11.15 വരെ പി.എസ്.സി.യുടെ എറണാകുളം ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അർഹതാനിർണ്ണയ പരീക്ഷ (എലിജിബിലിറ്റി ടെസ്റ്റ്) പി.എസ്.സി.യുടെ തൃശൂർ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.