മരുന്ന് ക്ഷാമം പരിഹരിക്കണം

Sunday 28 September 2025 1:23 AM IST

ചാത്തന്നൂർ: കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് ആശ്രയമായ ഇ എസ് ഐ ഡിസ്പെൻസറികളിൽ ജീവൻ രക്ഷാമരുന്നുകൾക്ക് ക്ഷാമമാണെന്ന് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ആരോപി​ച്ചു. മരുന്നുകൾ ഇല്ലാതായിട്ട് മാസങ്ങളായി. തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ ഇ.എസ്.ഐ കോർപ്പറേഷൻ നൽകിയിട്ടും അവർക്ക് ആശ്രയമാകേണ്ട ഇ.എസ്.ഐ ഡിസ്പൻസറികളിൽ പ്രമേഹത്തിനു നൽകുന്ന ഇൻസുലിൻ മരുന്നു പോലുമി​ല്ല. ഇത് തൊഴിലാളികളെ വഞ്ചിക്കലാണ്. അടിയന്തരമായി അവശ്യ മരുന്നുകൾ ഇ.എസ്.ഐ ഡിസ്പൻസറികളിൽ നിന്ന് തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകണം. ഇല്ലെങ്കി​ൽ ശക്തമായ സമര പരിപാടികൾക്ക് ഐ.എൻ.ടി.യുസി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.