തൊഴിൽ പരിശീലന കോഴ്സുകൾ
Sunday 28 September 2025 1:24 AM IST
കൊല്ലം: ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ് ജില്ലാ സെന്ററിൽ നടത്തുന്ന വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലുള്ള പ്രാവീണ്യ പരിശീലനം, ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കട്ടിംഗ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്‌ഡറികൾ, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ലവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്റ്റ്, കുക്കറി എന്നീ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 5നകം ലഭിക്കണം. അപേക്ഷാഫോറവും പ്രോസ്പക്ടസും പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം -13 എന്ന വിലാസത്തിൽ ലഭ്യമാണ്. (ഫോൺ 0474 2797478, 9495195380)