മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ

Sunday 28 September 2025 1:25 AM IST

കൊല്ലം: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 178-ാമത് ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ഗാന്ധി ദർശൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ, രക്ഷാധികാരി ഫാ. ഡോ. ഒ.തോമസ് എന്നിവർ അറിയിച്ചു. ഒക്ടോബർ രണ്ടിന് രാവിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് മഹാത്മാ സ്മൃതി സംഗമവും നടക്കും. കേരളത്തിലെ മുഴുവൻ സ്കൂൾ, കോളേജ് തലത്തിലും താലൂക്ക് തലത്തിലും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് സെമിനാറുകൾ, സിമ്പോസിയങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി എസ്. പ്രദീപ്കുമാർ അറിയിച്ചു.