ഇരവിപുരത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ്

Sunday 28 September 2025 1:25 AM IST

കൊല്ലം: ഇരവി​പുരം ഓട്ടോ സൗഹൃദ കൂട്ടായ്മയുടെ (എ.എസ്.കെ) നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ നടക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഇരവിപുരം സി.ഐ ആർ.രാജീവിനെ ചടങ്ങിൽ ആദരിക്കും. രക്ഷാധികാരി കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനാകും. കൊല്ലം ബീച്ചിൽ മുങ്ങിത്താണ വീട്ടമ്മയെ രക്ഷിച്ച പള്ളിത്തോട്ടം സ്വദേശി ടോജിൻ രാജിന് ധീരതാ പുരസ്കാരം സമർപ്പിക്കും. ഫാ.സാജൻ വാൾട്ടർ, വി.എസ്.പ്രിയദർശൻ, സുനിൽ ജോസ്, പി.സി.അജിത് ജോസ്, സ്റ്റാലിൻ, കവിത ഗോവർദ്ധനം, ജില്ലാ പ്രസിഡന്റ് ആർ.ബിജു പണയിൽ, സെക്രട്ടറി സന്തോഷ് ഇരവിപുരം, ഷാജഹാൻ കൊട്ടാരക്കര, സുമിത്ര, സന്തോഷ് ആൽബർട്ട്, സുപ്രഭ, ഷാജഹാൻ കൊല്ലം, സൈജു കൊല്ലം എന്നിവർ സംസാരിക്കും. കൊല്ലം അമർദീപ് ഐ ഹോസ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. ഫോൺ: 9947008571, 9995078758.