ശ്രീനിവാസൻ വധക്കേസിൽ കുറ്റപത്രം
Sunday 28 September 2025 1:49 AM IST
കൊച്ചി: ആർ.എസ്.എസ് പ്രവർത്തകൻ പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ 65-ാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു. മൂന്നുവർഷത്തോളം ഒളിവിൽ കഴിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പ്രതിയെ ഏപ്രിൽ മാസത്തിലാണ് എൻ.ഐ.എ പിടികൂടിയത്. തീവ്രവാദ ആക്രമണങ്ങൾക്കായി ഇയാൾ പരിശീലനം നേടിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2047ൽ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന അജണ്ടയുടെ ഭാഗമായിട്ടാണ് പ്രതികൾ പ്രവർത്തിച്ചതെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്.