ജീവി​തത്തി​ൽ ഓരോ വ്യക്തിയും നന്മമരമാകണം: അമൃതാനന്ദമയി​

Sunday 28 September 2025 1:53 AM IST

കൊല്ലം: ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന ഇക്കാലത്ത് ഓരോ വ്യക്തിയും നന്മമരമാകണമെന്നും അല്ലാതെ ലോകം മാറില്ലെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അമൃതപുരിയിൽ എഴുപത്തിരണ്ടാം ജന്മദിനാഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടികൂടാതെ ഒറ്റയ്ക്കു സഞ്ചരിക്കാൻ സാധിക്കുന്നില്ല. അവരെ ആശ്വസിപ്പിക്കുന്നതും അവരുടെ കണ്ണീരൊപ്പുന്നതും കൈത്താങ്ങായി അവർക്കൊപ്പം നിൽക്കുന്നതുമാണ് എന്റെ സന്തോഷവും ആഘോഷവും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. പുലർച്ചെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തിനിടെ വേദിയിൽ എത്തിയ അമ്മയെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഹാരം ചാർത്തി സ്വീകരിച്ചു. ജന്മദിന സമ്മേളനം കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി.ആർ. നാഥന് അമൃതകീർത്തി പുരസ്‌കാരം ജെ.പി. നദ്ദ സമ്മാനിച്ചു. കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, എൽ. മുരുകൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എം.പിമാരായ ശശി തരൂർ, കെ.സി. വേണുഗോപാൽ, ജസ്റ്റിസ് ജയകുമാർ, സി.ആർ. മഹേഷ് എം.എൽ.എ, മഹാ മണ്ഡലേശ്വർ സന്തോഷാനന്ദ് മഹാരാജ്, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ഗീതാനന്ദ, സ്വാമി വിശാലാനന്ദ, മുൻ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിവർ സേവന കർമ്മ പദ്ധതികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് അമൃത ആശുപത്രി 1300 പേർക്ക് നടത്തുന്ന സൗജന്യ അപസ്മാര ശസ്ത്രക്രിയയുടെ ധാരണപത്രം കൈമാറൽ, കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന 300 സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം തുടങ്ങി വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

മ​ല​യാ​ള​ത്തി​ന്റെ​ ​ശ​ക്തി​ തെ​ളി​യി​ച്ചു​:​ ​സ​ജി​ ​ചെ​റി​യാൻ

മ​ല​യാ​ള​ ​ഭാ​ഷ​യു​ടെ​യും​ ​സം​സ്‌​കാ​ര​ത്തി​ന്റെ​യും​ ​ശ​ക്തി​ ​ലോ​ക​ത്തി​നു​ ​മു​ന്നി​ൽ​ ​തെ​ളി​യി​ക്കാ​ൻ​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ക്ക് ​ക​ഴി​ഞ്ഞെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​ആ​ദ്യ​മാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​പ്ര​സം​ഗി​ച്ച​തി​ന്റെ​ 25​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​അ​മൃ​ത​പു​രി​ ​ക്യാ​മ്പ​സി​ൽ​ ​സം​ഘ​ടി​​​പ്പി​​​ച്ച​ ​ച​ട​ങ്ങി​​​ൽ,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ​ര​വ് ​സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ന​മ്മു​ടെ​ ​ഭാ​ഷ​യെ​ ​വി​സ്മ​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ​സ​ന്ദേ​ശ​മാ​ണ് ​അ​മ്മ​ ​ന​ൽ​കി​യ​ത്.​ ​ഇ​ത് ​കേ​വ​ലം​ ​ഒ​രു​ ​ആ​ദ​ര​മ​ല്ല​ ​സാം​സ്‌​കാ​രി​ക​മാ​യ​ ​ഉ​ണ​ർ​വാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​ശം​സ​യും​ ​ആ​ദ​ര​വും​ ​അ​റി​യി​ക്കു​ന്നു​വെ​ന്നും​ ​മ​ന്ത്രി​​​ ​പ​റ​ഞ്ഞു.​ ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ച​ ​ശേ​ഷം​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​യെ​ ​ചേ​ർ​ത്തു​ ​പി​ടി​ച്ച​ ​മ​ന്ത്രി​ ​അ​മ്മ​യു​ടെ​ ​നെ​റു​ക​യി​ൽ​ ​സ്നേ​ഹ​ ​ചും​ബ​നം​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു​ . പു​ര​സ്‌​കാ​രം​ ​മ​ല​യാ​ള​ഭാ​ഷ​യ്ക്ക് ​ത​ന്നെ​ ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് ​മ​റു​പ​ടി​ ​പ്ര​സം​ഗ​ത്തി​ൽ​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​പ​റ​ഞ്ഞു.​ ​മു​ൻ​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഐ.​ജി​ ​ല​ക്ഷ്മ​ൺ​ ​ഗു​ഗു​ലോ​ത്ത്,​ ​കേ​ര​ള​ ​ലാ​ ​അ​ക്കാ​ഡ​മി​ ​ഡ​യ​റ​ക്ട​ർ​ ​അ​ഡ്വ.​ ​നാ​ഗ​രാ​ജ​ ​നാ​രാ​യ​ണ​ൻ,​ ​ച​ല​ച്ചി​ത്ര​താ​രം​ ​ദേ​വ​ൻ,​ ​ഷാ​ജ​ൻ​ ​സ്‌​ക​റി​യ​ ​എ​ന്നി​വ​ർ​ ​ഹാ​രാ​ർ​പ്പ​ണം​ ​ന​ട​ത്തി.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​സി.​ആ​ർ.​ ​മ​ഹേ​ഷ്,​ ​ഉ​മ​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​മ​ഠം​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​സ്വാ​മി​ ​അ​മൃ​ത​ ​സ്വ​രൂ​പാ​ന​ന്ദ​പു​രി​ ​സ്വാ​ഗ​ത​വും​ ​സ്വാ​മി​നി​ ​സു​വി​ദ്യാ​മൃ​ത​ ​പ്രാ​ണ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.