ഭൂമി ലഭിക്കാത്തത് വെല്ലുവിളി മലയോര ഹൈവേ ഇഴയുന്നു പൂർത്തിയാക്കിയത് 212.20 കി.മീറ്റർ

Sunday 28 September 2025 1:53 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വന്തം പദ്ധതിയായ മലയോര ഹൈവേ നിർമ്മാണത്തിന് വേഗത കുറഞ്ഞു. 2026 ഫെബ്രുവരിയിൽ 450 കി.മീറ്റർ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഭൂമി ലഭ്യമല്ലാത്തതിനാൽ വൈകുകയാണ്.

212.20 കിലോമീറ്ററാണ് പൂർത്തിയായത്.

എറണാകുളം,കോട്ടയം, പാലക്കാട് ജില്ലകളിൽ നിർമ്മാണം തുടങ്ങാൻപോലും കഴിഞ്ഞിട്ടില്ല.

കാസ‌ർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്ന ഹൈവേയ്ക്ക് 2017ൽ 3500 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് 793.20 കിലോമീറ്ററിൽ മലയോര ഹൈവേ നിർമ്മാണം.

റോ‌ഡ് വീതി കൂട്ടിയും സൗജന്യമായി ഭൂമി ഏറ്രെടുത്തും വനഭൂമിക്ക് പകരം ഭൂമി നൽകിയുമൊക്കെയാണ് പദ്ധതി നടപ്പാക്കേണ്ടത്. സാമ്പത്തികാനുമതി ലഭിച്ച റീച്ചുകളിൽപോലും ഭൂമി കിട്ടാത്തതിനാൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

എറണാകുളം ജില്ലയിൽ 5 റീച്ചുകൾക്കായി 313.78 കോടി രൂപയുടെ ഭരണാനുമതി 2022, 2023 വർഷങ്ങളിലായി നൽകിയെങ്കിലും നിർമ്മാണം തുടങ്ങാൻ കഴിയാത്തതിന്റെ കാരണവും ഇതാണ്.

നിർമ്മാണ പുരോഗതി

( പൂർത്തിയായത്)

#തിരുവനന്തപുരം കള്ളിക്കാട് പാറശാല ഒന്നാംഘട്ടം 15.7 കി.മീ

#രണ്ടാംഘട്ടം 7.45 കി.മീയിൽ 6.65

#കുടപ്പനമൂട് വാഴിച്ചൽ 98%

#കൊപ്പം പെരിങ്ങമ്മല 86%

#കൊല്ലയിൽ ചല്ലിമുക്ക് 21.08 കി.മീ

#കൊല്ലംജില്ലയിൽ ചല്ലിമുക്ക്- പുനലൂർ 46.1 കി.മീ

#ഇടുക്കിയിൽ കുട്ടിക്കാനം ചപ്പാത്ത് 19 കി.മീ.

#പീരുമേട് ദേവികുളം 2.9 കി.മീ.

#പീരുമേട് ദേവികുളം റോഡ്- ചപ്പാത്ത്

മുതൽ പുളിയന്മല വരെ 80%

#ഏലക്കൽ പാലം- വലിയമുല്ലക്കാനം 40%

#തൃശൂർ പട്ടിക്കാട് വിളങ്ങന്നൂർ 5.3 കി.മീ.

#വെളളികുളങ്ങര വെറ്റിലപ്പാറ പാലം 10%

#മലപ്പുറം പൂക്കോട്ടുംപാടം കാളികാവ്

ഒന്നാം ഘട്ടം 8.7 കി.മീ, രണ്ടാംഘട്ടം 70%

#പൂക്കോട്ടുംപാടം മൈലാടി പാലം 10.9 കി.മീ.

#കോഴിക്കോട് കോടഞ്ചേരി കക്കാടംപൊയിൽ 35.35 കി.മീ.

#തലയാട് മലപ്പുറം കോടഞ്ചേരി ഒന്നാംഘട്ടം 80%

രണ്ടാംഘട്ടം 25%

#28-ാം മൈൽ തലയാട് 70%

#വയനാട് കൽപ്പറ്റ- മേപ്പാടി കാപ്പൻകൊല്ലി ചൂരൽമല 55%

#കൊട്ടിയൂർ ബോയ്സ് ടൗൺ 72%

#കുഞ്ഞോം നിറവിൽപുഴ ചുങ്കക്കുട്ടി 12%

#കണ്ണൂർ വള്ളിത്തോട് അമ്പായത്തോട് 80%

#കാസർകോട് നന്ദാരപ്പടവ് ചോവാർ 23 കി.മീ.

#കോളിച്ചാൽ ചെറുപുഴ 95%

#ചേവാർ ഇടപ്പമ്പ 85%

ഭൂ​മി​ ​ല​ഭ്യ​മാ​യ​ ​ഇ​ട​ങ്ങ​ളി​ലെ​ ​മ​ല​യോ​ര​ ​ഹൈ​വേ​ ​നി​ർ​മ്മാ​ണം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു​വ​രു​ന്നു.​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​റീ​‌​ച്ചു​ക​ൾ​ ​ഉ​ട​ൻ​ ​ജ​ന​ങ്ങ​ൾ​ക്ക് ​തു​റ​ന്നു​കൊ​ടു​ക്കും​'​'​-​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി