വിൻഡീസിനെ വീഴ്ത്തി നേപ്പാൾ ചരിതം
ഷാർജ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 19 റൺസിന്റെ അട്ടിമറി ജയം നേടി ചരിത്രം കുറിച്ച് നേപ്പാൾ. ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ നേപ്പാൾ ടീം നേടുന്ന ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 148 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്‌റ്റിൻഡീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 129 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗിൽ 38 റൺസ് നേടി നേപ്പാളിന്റെ ടോപ് സ്കോറർ ആവുകയും ഒരു വിക്കറ്ര് വീഴ്‌ത്തുകയും ചെയ്ത നേപ്പാൾ ക്യാപ്‌ടൻ രോഹിത് പൗഡലാണ് കളിയിലെ താരം,
ലിവറിന് ഫുൾസ്റ്റോപ്പിട്ട്
ക്രിസ്റ്റൽ പാലസ്
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. ഇന്നലെ നടുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് ലിവറിനെ 2-1ന് കീഴടക്കിയത്. തോറ്റെങ്കിലും 15 പോയിന്റുമായി ലിവർ തന്നെയാണ് മുന്നിൽ. 12 പോയിന്റുള്ല ക്രിസ്റ്റൽ പാലസ് രണ്ടാമതുണ്ട്.
മാഡ്രിഡ് ഡെർബിയിൽ
റയലിനെ തകർത്ത് അത്‌ലറ്റിക്കോ
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ സീസണിലെ ആദ്യ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ്.സ്വന്തം തട്ടകത്തിൽ അത്‌ലറ്റിക്കോയ്‌ക്കായി അർജന്റൈൻ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് ഇരട്ടഗോളുകളുമായി തിളങ്ങി. ഒന്നാം സ്ഥാനത്തുള്ള റയലിന്റെ സീസണിലെ ആദ്യ തോൽവിയാണിത്. 1950ന് ശേഷം ഒരു ഒഫീഷ്യൽ മത്സരത്തിൽ ആദ്യമായാണ് അത്‌ലറ്റിക്കോ റയലിനെതിരെ 5 ഗോളുകൾ നേടുന്നത്.