പത്തടി നീളമുളള രാജവെമ്പാല ഇഴഞ്ഞുകയറിയത് നിർമാണത്തിലിരുന്ന വീട്ടിൽ, മലപ്പുറത്ത് സംഭവിച്ചത്

Sunday 28 September 2025 12:03 PM IST

മലപ്പുറം: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. കരുളായിക്ക് സമീപം കാരക്കുളത്തെ താമസക്കാരനായ പവിത്രന്റെ പുതിയ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പവിത്രന്റെ ഭാര്യ വീടിനുമുൻപിൽ പാത്രം കഴുകുന്നതിനിടയിലാണ് രാജവെമ്പാല ഇഴഞ്ഞുപോകുന്നത് കണ്ടത്. ഇതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു.

രാജവെമ്പാല നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിദഗ്ദ സംഘമെത്തിയാണ് പത്തടി നീളമുളള പാമ്പിനെ പിടികൂടിയത്.