വിഴിഞ്ഞത്തെ സിപിഎം നേതാവ് ലോഡ്‌ജ് മുറിയിൽ മരിച്ചനിലയിൽ
തിരുവനന്തപുരം: വിഴിഞ്ഞത് സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
24-ാം തീയതി വീട്ടിൽ നിന്ന് ഇറങ്ങിയ സ്റ്റാൻലിയെ ചാലക്കുഴിയിലെ ലോഡ്‌ജിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 25-ാം തീയതി മുതൽ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)