പ്രതിഷേധ മാർച്ച് 30ന്

Monday 29 September 2025 12:47 AM IST
പെൻഷണേഴ്സ് അസോസിയേഷൻ

കൊച്ചി: വിരമിച്ച സഹകരണ ജീവനക്കാർക്ക് മിനിമം പെൻഷനും പരമാവധി പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 30ന് നിയമസഭമാർച്ചും ധർണയും നടത്തും. സമര പ്രചാരണാർത്ഥം അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എഫ്. റെയ്മണ്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. രേണുക ചക്രവർത്തി അദ്ധ്യക്ഷയായി. വി.എ. രമേഷ്, മാത്യു വർഗീസ്, താലൂക്ക് സെക്രട്ടറി സി.ബി. പ്രദീപ്, കമ്മിറ്റി അംഗം കെ.കെ. ആലീസ് എന്നിവർ സംസാരിച്ചു.