സ്കൂൾ കായികമേള: ലോഗോ ക്ഷണിച്ചു

Monday 29 September 2025 1:27 AM IST

കൊച്ചി: എറണാകുളം റവന്യൂജില്ലാ സ്‌കൂൾ കായികമേളയ്‌ക്ക് ലോഗോ ക്ഷണിച്ചു. റവന്യൂ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കാണ് അവസരം. ഒക്ടോബർ 3ന് വൈകുന്നേരം 5വരെ meladde2024@gmail.com എന്ന ഇമെയിലിൽ ലോഗോ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക് മേളയുടെ സമാപന സമ്മേളനത്തിൽ സമ്മാനം നൽകും. 11,12,13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനത്തിലും 14,15 തീയതികളിൽ കോതമംഗലം എം.എ. കോളേജിൽ ത്രോ ഇനത്തിലും മത്സരം നടക്കും. സംഘാടക സമിതി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ചേരും.