എം.എസ്. റാവുത്തർ അനുസ്മരണയോഗം

Monday 29 September 2025 12:29 AM IST
എം. എസ് . റാവുത്തർ അനുസ്മരണയോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജീവനക്കാരോടുള്ള വൈദ്യുതി ബോർഡിന്റെ സമീപനത്തിനെതിരെ യൂണിയനുകൾ രംഗത്തുവരണമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോ. കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്. റാവുത്തർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർ കുറഞ്ഞതോടെ ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു. ജില്ല വർക്കിംഗ് പ്രസിഡന്റ് പി.എച്ച്.എം. ബഷീർ അദ്ധ്യക്ഷനായി. മുൻ എം.പി കെ.പി. ധനപാലൻ, ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, എം.കെ. അനുമോൻ, ജോഷി മാടൻ, ജിജിൻ ജോസഫ്, എൻ.വി. ജോസഫ്, സി.ബി. കലേഷ് കുമാർ, എം.എം. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.