ഹൃദയപൂർവം ഉദ്ഘാടനം ഇന്ന്
Monday 29 September 2025 12:44 AM IST
പറവൂർ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, മൂത്തകുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെ ഇന്ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ ഹൃദയപൂർവം ആരോഗ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കും. രാവിലെ 9ന് ജില്ലാകളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. വിളംബര റാലി ഉൾപ്പെടെ വിവിധ പരിപാടികളും നടക്കും.