അങ്കമാലി ഏരിയാ സമ്മേളനം

Sunday 28 September 2025 5:46 PM IST

അങ്കമാലി:എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു അങ്കമാലി ഏരിയാ സമ്മേളനം നടന്നു. മീറ്റർ സീലിംഗ് കേന്ദ്രം അങ്കമാലി ജോയിന്റ് ആർ.ടി.ഒ ഓഫീസിനോട് ചേർന്ന് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കെ.പി. ശെൽവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. രജീഷ് , സജി വർഗീസ്, ടി.വി. രാജൻ, എൽദോ ഡേവിഡ് ജിജോ ഗർവാസിസ്, എ.കെ. സുധാകരൻ. തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജിജോഗവാസീസ് (പ്രസിഡന്റ്) പി.വി. ടോമി (സെക്രട്ടറി ), പി.എ. ഡേവിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.