എഡ്രാക്ക്  വാർഷികവും കുടുംബസംഗമവും

Monday 29 September 2025 12:47 AM IST
എഡ്രാക് വാർഷികവും കുടുംബസംഗമവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം ജില്ലാ റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിലിന്റെ (എഡ്രാക്) വാർഷികവും കുടുംബസംഗമവും മെഗാതിരുവാതിരയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ ഉദ്ഘാടനം ചെയ്തു. വിദ്യാകിരൺ അവാർഡ് വിതരണം മേയർ എം. അനിൽകുമാറും വാർഷികപ്പതിപ്പിന്റെ പ്രകാശനം ടി.ജെ. വിനോദ് എം.എൽ.എയും നിർവഹിച്ചു. വി.കെ. സുരേഷ്ബാബു ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് പി.രംഗദാസ പ്രഭു അദ്ധ്യക്ഷനായി. എഡ്രാക്ക് ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, കൗൺസിലർ സുധ ദിലീപ്, കോർപറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എസ്.ശ്രീജിത്ത്, കൗൺസിലർ ദീപ വർമ, രാജനിമണി, ഡി.ജി. സുരേഷ്, പി.പി. സാജു, മനോജ് ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു. മെഗാ തിരുവാതിരയിൽ 300 വനിതകൾ അണിനിരന്നു.