ജനകീയ ഡോക്ടർമാരെ ആദരിച്ചു

Monday 29 September 2025 12:19 AM IST
മലപ്പുറത്തുകാർക്ക് സാന്ത്വനമേകുന്ന ജനകീയ ഡോക്ടർമാരായ കെ. അബ്ദുറഹിമാനെയും കെ എം കുഞ്ഞഹമ്മദ് കുട്ടിയേയും മലപ്പുറം പൗരാവലി ആദരിച്ചപ്പോൾ

മലപ്പുറം : 40 വർഷത്തിലേറെയായി മലപ്പുറത്തുകാർക്ക് സാന്ത്വനമേകുന്ന ജനകീയ ഡോക്ടർമാരായ കെ. അബ്ദുറഹ്മാനെയും കെ.എം. കുഞ്ഞഹമ്മദ് കുട്ടിയേയും മലപ്പുറം പൗരാവലി ആദരിച്ചു. കാവുങ്ങലിലുള്ള ഡോ. അബ്ദുറഹ്മാന്റെ വസതിയിൽ വച്ചായിരുന്നു പരിപാടി. പ്രൊഫ. രാജൻ വട്ടോളി, മാത്യു ജോസഫ് എന്നിവർ ഉപഹാരം നൽകി. ഡോ. അബ്ദുറഹ്മാന്റെ മകളായ ഡോ. ഷാദിയ അബ്ദുറഹ്മാൻ, ഇ. രമാദേവി, നൗഷാദ് മാമ്പ്ര, ട്രാ സെക്രട്ടറി ഷംസു താമരക്കുഴി, ഇ ആബിദലി, വി.എം. ഹരിദാസ്, യു.എച്ച്.എം മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.