രാജാസിൽ ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല

Monday 29 September 2025 12:30 AM IST
രാജാസിൽ ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു

കോട്ടക്കൽ: ഗവ. രാജാസ് എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു. റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി നടത്തിയ ശില്പശാലക്ക് മുഹമ്മദ് റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി. ഖിസ്മത് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്‌ട്രെസ് പി.ജെ. ബബിത ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ എ. സമീർ ബാബു സ്വാഗതവും കെ. ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്‌ട്രസ് കെ. ബീന, എസ്. ഐ. ടി.സി എസ്. ജയശ്രീ, ടി.പി ശ്രീജ, കെ. ഷീബ, എം.കെ. കദീജാബി, ടി. ഗിരിജാദേവി, ഖിസ്മത് സി.ഇ.ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു.