പി.പി കുമാരനെ ആദരിച്ചു 

Monday 29 September 2025 12:06 AM IST
കേരള പൂരക്കളി കലാ അക്കാദമി സ്ഥാപക നേതാവും പൂരക്കളി മറത്തുകളി രംഗത്ത് നിറസാന്നിധ്യവുമായിരുന്ന ചന്തേരയിലെ പി പി കുമാരനെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉപഹാരം നൽകി ആദരിക്കുന്നു

കാലിക്കടവ്: കേരള പൂരക്കളി കലാ അക്കാഡമി സ്ഥാപക നേതാവും ദീർഘകാലം സംസ്ഥാന ട്രഷററും കണ്ണൂർ, കാസർകോട് ജില്ലകളിലെ പൂരക്കളി മറുത്തുകളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ചന്തേരയിലെ പി.പി കുമാരനെ കേരള പൂരക്കളി കലാ അസോസിയേഷൻ അദ്ദേഹത്തിന്റെ വസതിയിൽ ആദരിച്ചു. പ്രസിഡന്റ് സി. കുമാരൻ അദ്ധ്യക്ഷനായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി ഉപഹാരം നൽകി. ചെമ്പിലോട്ടു ഭഗവതി ക്ഷേത്രം സ്ഥാനികൻ കൃഷ്ണൻ വെളിച്ചപ്പാടൻ പൊന്നാട അണിയിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കയ്യൂർ, എം. ശ്രീധരൻ, എൻ. അപ്പു, ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവും മുതിർന്ന പൂരക്കളി കലാകാരനുമായ കെ. കുഞ്ഞിരാമൻ, ടി.പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ മേഖലാ സെക്രട്ടറി രവീന്ദ്രൻ തുരുത്തി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് ചന്തേര നന്ദിയും പറഞ്ഞു.