തൃക്കരിപ്പൂരിൽ ശുചിത്വോത്സവം

Monday 29 September 2025 12:11 AM IST
ശുചിത്വോത്സവത്തിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞയെടുക്കുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ രണ്ടു വരെ നീണ്ടു നിൽക്കുന്ന ശുചിത്വേത്സവ പരിപാടികൾക്ക് തുടക്കമായി. തൃക്കരിപ്പൂർ ടൗണിൽ നടന്ന പൊതുയിട ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ നീക്കാനും തുടർന്ന് കുടുംബശ്രീ, തൊഴിലുറപ്പ് മറ്റു സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ശുചീകരണപ്രവർത്തനം നടത്താനും തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ച് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ഇ. ശശിധരൻ, എം. രജീഷ് ബാബു, വി.ഇ.ഒ റാഷിദ്‌, പഞ്ചായത്ത്‌ എച്ച്.ഐ എം. സുപ്രിയ, ജി. അഭിനവ്, ഹരിതകർമ്മസേന പ്രസിഡന്റ്‌ രാജശ്രീ എന്നിവർ സംബന്ധിച്ചു.