അഡ്വക്കറ്റ്സ് വെൽഫെയർ കോ-ഓപ്. ഓഫീസ് തുറന്നു
Monday 29 September 2025 12:09 AM IST
കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട് അഡ്വക്കേറ്റ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ പി. ലോഹിതാക്ഷൻ നിർവഹിച്ചു. സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും ഉന്നത വിജയികൾക്ക് അനുമോദനവും ഉണ്ടായി. അനുമോദനം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. നാരായണൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. വേണുഗോപാലൻ സ്വാഗതം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. നവീൻ ശങ്കർ നന്ദി പറഞ്ഞു. ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. പി.എൻ വിനോദ്കുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ.എൽ മാത്യു, അഡ്വ. പി.കെ സതീശൻ, അഡ്വ. നസീമ എന്നിവർ ഉപഹാര സമർപ്പണം നടത്തി. അഡ്വ. വിജിൽ മടയാമ്പത്തിലിനെ അനുമോദിച്ചു.