സൗജന്യ മെഡിക്കൽ ക്യാമ്പ്

Monday 29 September 2025 12:33 AM IST
ഉദ്ഘാടനം

ബേപ്പൂർ: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹിളാ മോർച്ച ജില്ല സമിതി, ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല ജനറൽ സെക്രട്ടറി ടി.വി ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ല പ്രസിഡന്റ് വിന്ധ്യ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ല ട്രഷറർ ഷിനു പിണ്ണാണത്ത്, യുവമോർച്ച ജില്ല പ്രസിഡണ്ട് എം.വിജിത്ത്, മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി ഉഷ പ്രകാശ്, സാധന സുധീർ, ആനി, ദീപ്തി, ബീന, ജലജ, വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകി. സൗജന്യമായി നാപ്കിൻ വിതരണവും നടത്തി.