ബഹുജന ധർണ സംഘടിപ്പിച്ചു

Monday 29 September 2025 12:35 AM IST
വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർമ്മ സി കെ നാണു ഉദ്ഘാടനം ചെയ്യുന്നു

വടകര: കൊടകര കൊയിലാണ്ടി വിളപ്പിൽ ഉള്ള ബീച്ച് പോസ്റ്റ് ഓഫീസ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ ബഹുജന ധർണ സംഘടിപ്പിച്ചു. മുൻ മന്ത്രി സി.കെ. നാണു സമരം ഉദ്ഘാടനം ചെയ്തു. താഴെഅങ്ങാടി ഓവർബ്രിഡ്ജിൽ നിന്ന് പ്രകടനമായി പോസ്റ്റ് ഓഫീസിനു മുമ്പിലെത്തിയായിരുന്നു ധർണ. സംരക്ഷണ സമിതി കൺവീനർ കെ. സി. പവിത്രൻ സ്വാഗതം പറഞ്ഞു. പി.വി.അൻസാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഗോപാലൻ, ഇ രാധാകൃഷ്ണൻ, എ.വി.ഗണേശൻ, സി.കുമാരൻ, കെ.വി. പി.ഷാജഹാൻ, ബാബു പറമ്പത്ത്, മിഗ്ദാദ് തയ്യിൽ, സോമശേഖരൻ, ടി.കെ.ഷറീഫ്, കൗൺസിലർ, വി.വി.നിസാബി എന്നിവർ പ്രസംഗിച്ചു.