വിജയദശമി പൂജയും ജ്യോതിശാസ്ത്ര ദിനാചരണവും
Monday 29 September 2025 12:47 AM IST
കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി (പി.എസ്.എസ്) ജ്യോതിഷസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രി പൂജയും ലോക ജ്യോതിശ്ശാസ്ത്ര ദിനാചരണവും നടത്തുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 29ന് രാവിലെ 10.30ന് ചാലപ്പുറം കേസരിഭവനിലെ ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ പി.എസ്.എസ് സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ദശമിപൂജയും പുസ്തകവെപ്പും 29ന് വൈകിട്ട് ദുര്‍ഗ്ഗാഷ്ടമി പൂജയോടുകൂടി ആരംഭിക്കും. ഒക്ടോബര്‍ രണ്ടിന് വിദ്യാരംഭത്തോടെ ചടങ്ങുകള്‍ സമാപിക്കും. വാർത്ത സമ്മേളനത്തിൽ ജ്യോതിഷസഭ ചെയര്‍മാന്‍ എം.പി. വിജീഷ് പണിക്കര്‍, മൂലയില്‍ മനോജ് കുമാര്‍, വി.എം. രാജാമണി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, അനില്‍ പണിക്കര്‍, ടി.കെ. വിദ്യാധരന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.