വിളയോളം ഗ്രാമോത്സവം സമാപിച്ചു
Monday 29 September 2025 12:07 AM IST
പട്ടാമ്പി: വിളയൂർ പഞ്ചായത്തിന്റെ വിളയോളം ഗ്രാമോത്സവത്തിന് സമാപനമായി. ഗ്രാമോത്സവത്തിന്റെ ഭാഗമായി കരിങ്ങനാട് നടന്ന സാംസ്‌കാരിക സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നാടിന് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 26 മുതൽ 28വരെ വിവിധ കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബി ഗിരിജ അദ്ധ്യക്ഷയായി. സാജു കൊടിയനും ഉദേഷ് കലാഭവനും അവതരിപ്പിച്ച മെഗാ ഷോയും പ്രാദേശിക കലോത്സവവും അരങ്ങേറി. പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.