ഹരിതോത്സവം 2025
Monday 29 September 2025 12:10 AM IST
പട്ടഞ്ചേരി: പഞ്ചായത്ത് ജൈവ വൈവിദ്ധ്യ ബോർഡ് പരിപാലന സമിതി, കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മുതൽ പട്ടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഹരിതോത്സവം 2025 സംഘടിപ്പിക്കും. പട്ടഞ്ചേരി പഞ്ചായത്ത് അദ്ധ്യക്ഷൻ പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷ അനില മുരളീധരൻ അദ്ധ്യക്ഷയാകും. കെ.എഫ്.ആർ.ഐ പ്രോജക്ട് അസി.പി.എസ്.ഗോകുൽ, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ വി.സിനിമോൾ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, പാലക്കാട് ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രൈഡ്) ബി.എസ്.ഭദ്രൻ, മാലിന്യമുക്ത നവകേരളം കോഓർഡിനേറ്റർ പാലക്കാട് വൈ.കല്യാണ കൃഷ്ണൻ എന്നിവർ മുഖ്യാതിഥിയാവും.