ലിയോ ഹോസ്പിറ്റലിൽ സൗജന്യ ഹൃദയരോഗ നിർണയ ചികിത്സ ക്യാമ്പ് നടത്തി

Monday 29 September 2025 12:56 AM IST
ലിയോ ഹോസ്പിറ്റലിൽ നടന്ന സൗജന്യഹൃദയരോഗ നിർണ്ണയ ചികിത്സ ക്യാമ്പ് ഡോ മുഹമ്മദ് ശലൂബ് ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: കുട്ടികൾക്കും മുതിർന്നവർക്കും ലോക ഹൃദയദിനത്തോടനുബന്ധിച്ചു റോട്ടറി പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ, ലിയോമെട്രോ, മെട്രോ മെട്രോമെഡ് കോഴിക്കോട് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ ലിയോ ഹോസ്പിറ്റലിൽ വെച്ച് സൗജന്യഹൃദയരോഗ നിർണ്ണയ ചികിത്സ ക്യാമ്പ് നടത്തി. 400 പേർ പങ്കെടുത്ത ക്യാമ്പിൽ രക്തപരിശോധന, ഇ.സി.ജി, എക്കോ, ടി.എം.ടി, മരുന്ന് വിതരണം എന്നിവ സൗജന്യമായി ചെയ്തു. ഡോ മുഹമ്മദ് ശലൂബ് ക്യാമ്പ് ഉദ്ഘടാനം ചെയ്തു. ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: ടി.പി.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ

ജില്ലാ ജഡ്ജ് ഇ അയൂബ് ഖാൻ, റൊട്ടേറിയൻസ് ഡോ: പി.ആർ ചന്ദ്രബാബു, കെ സുനിൽകുമാർ, കെ.ജി രവീന്ദ്രൻനാഥ്, കെ.പി ഷാജി എബ്രഹാം, മത്തായി സി.വി, ടി.പി.വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ ബൈജു എസ്, ഡോ ജ്യോതിഷ് വിജയ്, ഡോ മുഹമ്മദ് കമ്രാൻ, ഡോ ബിന്നി എസ്, ഡോ അഞ്ജന വിജയൻ, ഡോ തസ്ലീമ എം, ഡോ ബിനിമോൾ എം എന്നിവർ രോഗികളെ പരിശോധിച്ചു.