350 അതിവേഗ ചാർജിംഗ് പോയിന്റുകളുമായി ഏഥർ എനർജി

Monday 29 September 2025 12:58 AM IST

കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഏഥർ എനർജി, കേരളത്തിലുടനീളം 350 ഏഥർ ഗ്രിഡ് അതിവേഗ ചാർജിംഗ് പോയിന്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. സംസ്ഥാനത്തെ നഗരങ്ങളിൽ റൈഡർമാർക്ക് തടസരഹിതമായ ചാർജിംഗ് സൗകര്യം നൽകി, 'റേഞ്ച് ആങ്സൈറ്റി' ഇല്ലാതാക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമുള്ള ഏഥറിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടം എടുത്തു കാണിക്കുന്നത്.

2025 ജൂൺ 30 വരെ കേരളത്തിലെ 44 നഗരങ്ങളിലായി ഏഥറിന് 47 എക്സ്പീരിയൻസ് സെന്ററുകളും 42 സർവീസ് സെന്ററുകളും ഉണ്ട്. ഏഥർ ഗ്രിഡ് അതിവേഗ ചാർജിംഗ് ശൃംഖല ഇപ്പോൾ മൂന്നാർ, കോവളം, വർക്കല, ഫോർട്ട് കൊച്ചി, ആലപ്പുഴ, ബേക്കൽ കോട്ട തുടങ്ങിയ കേരളത്തിലെ 17 നഗരങ്ങളിലേക്ക് വ്യാപിച്ചു. വിവിധ പ്രധാന റൂട്ടുകളെയും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 615 കിലോമീറ്റർ തീരദേശ പാതയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ അതിവേഗ ചാർജറുകൾ സ്ഥാപിച്ചിരിക്കുന്നത്.