വി.ഐ.ടിയിൽ ഗ്രാവിറ്റാസ് 2025
വെല്ലൂർ: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതി അനിവാര്യമാണെന്ന് വി.ഐ.ടി. (വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അഭിപ്രായപ്പെട്ടു. വെല്ലൂരിൽ ആരംഭിച്ച മൂന്നു ദിവസത്തെ ടെക്‌നോമാനേജ്‌മെന്റ് ഫെസ്റ്റായ ഗ്രാവിറ്റാസ് 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം പാവപ്പെട്ടവരും ഇടത്തരക്കാരും ഉൾപ്പെടെ എല്ലാവർക്കും പ്രാപ്യമായിരിക്കണമെന്നും അണ്ണാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗ്രാവിറ്റാസ് 2025ൽ 207 ഇവന്റുകൾ, 57 വർക്ക്‌ഷോപ്പുകൾ, 51 ഹാക്കത്തോണുകൾ, റോബോട്ട് യുദ്ധങ്ങൾ, ഡ്രോൺ ഷോകൾ എന്നിവ നടന്നു. ഏകദേശം 40,000 വിദ്യാർത്ഥികൾ പങ്കെടുത്തു. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് മന്ത്രി എച്ച്.ഇ. മജീദ് അലി അൽ മൻസൂരി, വി.ഐ.ടി. വൈസ് പ്രസിഡന്റ് ഡോ. ശേഖർ വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ധ്യ പെന്ററെഡ്ഡി, മാക്‌സിമസ് ഇന്ത്യയുടെ കൺട്രി ഹെഡ് ആൻഡ് സീനിയർ വൈസ് പ്രസിഡന്റ് പ്രവീണ ഭീമവറപ്പു, വൈസ് ചാൻസലർ ഡോ. കാഞ്ചന ഭാസ്‌കരൻ, പ്രോ വൈസ് ചാൻസലർ ഡോ. പാർത്ഥസാരഥി മല്ലിക്, രജിസ്ട്രാർ ഡോ. ജയഭാരതി, ഗ്രാവിറ്റാസ് കോർഡിനേറ്റർ ഷർമ്മിള തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.