'മൈ ഹോണ്ട ഇന്ത്യ' മൊബൈൽ ആപ്ലിക്കേഷൻ
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ കസ്റ്റമർ കണക്‌ട് പ്ലാറ്റ്‌ഫോമായ 'മൈ ഹോണ്ട ഇന്ത്യ' മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. സമഗ്രമായ പ്ലാറ്റ്‌ഫോമായി രൂപകല്പന ചെയ്ത ആപ്പ്, ഉപയോക്താവിന്റെ സുതാര്യവും ആകർഷകവുമായ ഡിജിറ്റൽ അനുഭവം നൽകുമെന്ന് ഹോണ്ട അധികൃതർ പറഞ്ഞു.
ഉപഭോക്തൃ സംതൃപ്തിയോടുള്ള എച്ച്.എം.എസ്.ഐയുടെ പ്രതിബദ്ധതയും ഉപഭോക്തൃ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും സൗകര്യവും നൂതനത്വവും കൊണ്ടുവരാനുള്ള കാഴ്ചപ്പാടും അടിവരയിടുന്നതാണ് ആപ്പിന്റെ അവതരണം. ഹോണ്ട വൺ ഐ.ഡി എന്ന ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റം ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. സമീപത്തെ ഹോണ്ട അംഗീകൃത ഡീലർഷിപ്പുകളും പെട്രോൾ പമ്പുകളും കണ്ടെത്താനുള്ള ലൊക്കേഷൻ ബേസ്ഡ് സർവീസുകളും നൽകുന്നതായി എച്ച്.എം.എസ്.ഐ സെയിൽസ്, മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, മൈഹോണ്ട ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഉപഭോക്തൃ അനുഭവം ഉയർത്താനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ്. സുതാര്യത നൽകുന്നതിനൊപ്പം ആശങ്കകളില്ലാത്ത, സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾക്കായി ഏകീകൃത പ്ലാറ്റ്ഫോം
വിൽപ്പന, സർവീസ്, ഓണർഷിപ്പ് ആവശ്യങ്ങൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം
മൈഹോണ്ടഇന്ത്യ വഴി ഉപഭോക്താക്കൾക്ക് മുഴുവൻ ടുവീലർ ശ്രേണി പരിശോധിക്കാം
ചോദ്യങ്ങൾ ഉന്നയിക്കാനും ഹോണ്ട ടുവീലർ മോഡലുകൾ താരതമ്യം ചെയ്യാനും സാധിക്കും
ടെസ്റ്റ് റൈഡുകൾ ബുക്ക് ചെയ്യാനും ഫിനാൻസ് ഓപ്ഷനുകൾ, അപ്‌ഡേറ്റുകൾ അറിയിപ്പുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും.