കോന്നിക്ക് കെ.എസ്.ആർ.ടി.സി  - എ.ടി   9 എം ബസ് സർവീസിന്

Monday 29 September 2025 2:04 AM IST
കോന്നിയിൽ പുതിയതായി എത്തിയ കെ.എസ്.ആർ.ടി.സി - എ.ടി 9 എം ഓർഡിനറി ബസ് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കോന്നി : കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി - എ.ടി 9 എം ഓർഡിനറി സർവീസ് അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ. എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ജി. ഉദയ കുമാർ, കെ.എസ്.ആർ.ടി.സി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യാം ലാൽ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 8.40ന് പത്തനംതിട്ട നിന്നും പുറപ്പെട്ട് പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലെത്തും. വൈകിട്ട് 5.10ന് കോന്നി , കൂടൽ വഴി പത്തനാപുരത്തെക്കും സർവീസ് നടത്തും.