ഫാക്ടിന്റെ പുതിയ എൻ.പി.കെ പ്ലാന്റ് മാർച്ചിൽ കമ്മിഷൻ ചെയ്യും
Monday 29 September 2025 2:07 AM IST
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ കൊച്ചിൻ ഡിവിഷനിൽ നിർമ്മിക്കുന്ന 1650 എം.ടി.പി.ഡി എൻ.പി.കെ പ്ലാന്റ് അടുത്ത വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യും. ഫാക്ടിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം വന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണെന്നും ഈ വിഷയം പരിശോധിക്കുകയും ചർച്ചയാകാമെന്നും സി.എം.ഡി. എസ്.സി.മഡ്ഗരിക്കർ ഓൺലൈനിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ മുൻ ചീഫ് എൻജിനിയറും ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ എം.പി. എം.പി.സുകുമാരന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.