ജില്ലാ സമ്മേളനം
പത്തനംതിട്ട : കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.സഹകരണമേഖലയെ തെറ്റായ പ്രവണതയിൽ നിന്ന് സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. കെ പി സി സി വക്താവ് ജ്യോതി കുമാർ ചാമക്കാല മുഖ്യപ്രഭാഷണം നടത്തി.ജനറൽസെക്രട്ടറി കെ ജി . അജിത് കുമാർ,, സച്ചിൻ ജോണി ജോർജ്, മണ്ണടി പരമേശ്വരൻ, ബിന്ദു എസ്, ഷൈനി വൈ, കാസിം എസ് , സിജി ഗോപാൽ, രാജേഷ് കെ , സുനിൽകുമാർ ടി ഡി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ :വാഴുവേലിൽ രാധാകൃഷ്ണൻ (പ്രസിഡന്റ്),, കെ.ജി അജിത് കുമാർ (ജനറൻ സെക്രട്ടറി), കാസിം എസ്, സുനിൽകുമാർ ടി ഡി ,സുനിൽ കെ ബേബി,ഷാജഹാൻ പി പി (വൈസ് പ്രസിഡന്റുമാർ), അരുൺ ആർ ,സോണി എം ജോസ്,ജോജി എബ്രഹാം,അജിത ജെ.(ജോ .സെക്രട്ടറിമാർ), സിജി ഗോപാൽ (ട്രഷറർ).കേരള ബാങ്കിന്റെ പെൻഷൻ പദ്ധതി ബാങ്ക് ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിരമിച്ച ജീവനക്കാരെ ആദരിച്ചു.