ഭിന്നശേഷി കലോത്സവം

Sunday 28 September 2025 11:28 PM IST

തിരുവല്ല : നഗരസഭയിലെ ഭിന്നശേഷി കലോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അന്നമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, ജോസ് പഴയിടം, റീന വിശാൽ, അഡ്വ.പ്രദീപ് മാമൻ, ഷാനി താജ്, മാത്യു സി.ചാലക്കുഴി, ശ്രീജ എം.ആർ, വിജയൻ തലവന, ഇന്ദു ചന്ദ്രൻ, ബിന്ദു പ്രകാശ്, അനു സോമൻ, ജാസ് പോത്തൻ, ഷീല വർഗീസ്, സബിത സലിം, ഐ.സി.ഡി.എസ് ഓഫീസർ സന്ധ്യ, സൂപ്പർവൈസർ സിന്ധു ജിങ്കാ, പാർത്ഥസാരഥി, പി. എച്ച്.നാസർ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ നടത്തി. സമാപന സമ്മേളനം സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഉദ്ഘാടനം ചെയ്തു. സിനിമ,സീരിയൽ സംവിധായകരായ ജോജോയും ജിജോയും മുഖ്യാതിഥികളായി.