മാ കെയർ സെന്റർ

Sunday 28 September 2025 11:31 PM IST

പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മാ കെയർ സെന്റർ ആരംഭിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി.എ.രാജലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.ബിന്ദുരേഖ , കൗൺസിലർമാരായ ബിന്ദു കുമാരി, സുനിത വേണു, കെ.എച്ച്.ഷിജു , ജി.അനൂപ് കുമാർ , സ്‌കൂൾ പ്രൻസിപ്പൽ എൻ.ഗിരിജ , പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, എൽ.പി.സ്‌കൂൾ പ്രഥമാദ്ധ്യാപിക ജി.അശ്വതി, രഞ്ചു ബിനൂപ്, അജിത്ത് കുമാർ, ആതിര, അഞ്ജന, ജയ്സൺ ബേബി, ശോഭ അജയൻ, ശ്രീലത എന്നിവർ പങ്കെടുത്തു.