വിതരണംചെയ്തു

Sunday 28 September 2025 11:31 PM IST

പന്തളം:പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡിയും കാലിത്തീറ്റയും വിതരണം ചെയ്തു. പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധര പണിക്കർ, പ്രിയാ ജ്യോതികുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീവിദ്യ, ഡയറി ഫാംഇൻസ്ട്രക്ടർ ചന്ദ്രലേഖ, ക്ഷീരസംഘം പ്രസിഡന്റ് രമണൻ, സെക്രട്ടറി ശ്രീജ, തട്ടക്ഷീരസംഘം പ്രസിഡന്റ് സുരേഷ്, ക്ഷീരസംഘം വൈസ് പ്രസിഡന്റ് പ്രശോഭ, കർഷകർ എന്നിവർ പ്രസംഗിച്ചു.