ജീവകാരുണ്യ വർഷാചരണം

Sunday 28 September 2025 11:34 PM IST

പത്തനംതിട്ട : ഡിഫറന്റ്‌ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ ജീവകാരുണ്യ വർഷാചരണം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം, നഗരസഭാദ്ധ്യക്ഷൻ അഡ്വ. റ്റി. സക്കീർ ഹുസൈൻ, കെ. സിയാദ് , കെ.എം. രാജ, ഡേവിഡ് റെജി മാത്യു, എം.ജി. രാമൻപിള്ള, ജോസ് ഏബ്രഹാം, റംല ബീവി, കെ. മന്മഥൻ നായർ, അനിത ആർ. പിള്ള എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം പ്രസിഡന്റ് കെ. സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.