ജനസമ്പർക്ക പരിപാടി
Sunday 28 September 2025 11:34 PM IST
നിർമ്മലപുരം:കേരളാ കോൺഗ്രസ് ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനത്തിന്റെയും പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനംകോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നിർമ്മലപുരം പീടികയിൽ ജോയിയുടെ ഭവനത്തിൽ വച്ച് മണ്ഡലം പ്രസിഡന്റ് ജോസഫ് പുത്തൻ പുരക്കൽ ജോയി പീടികയിലിന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോൺ,കുഞ്ഞുമോൾ ജോസഫ്. ജോസ് മാത്യു, ചാക്കോവർഗീസ് ജോയി എന്നിവർ പ്രസംഗിച്ചു.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ പതിനാലു വാർഡുകളിലെയും എല്ലാ ഭവനങ്ങളിലും വരും ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർ ഭവനങ്ങളിൽ സന്ദർശനം നടത്തും