രാഹുൽഗാന്ധിക്ക് ഭീഷണി: കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കെ.സി കത്തയച്ചു

Monday 29 September 2025 12:00 AM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ മലയാള ചാനൽ ചർച്ചക്കിടെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിന്റെ നടപടി ക്രിമിനൽ കുറ്റകൃത്യമായതിനാൽ ഇത്തരം വിദ്വേഷ പ്രചാരകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി.

രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണിത്.വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെതിരെ കേസെടുക്കാത്തത് ആരുടെയെങ്കിലും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​ സം​ര​ക്ഷി​ക്കു​ന്ന​ത് ​ പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​:​ എം.​എം.​ഹ​സൻ തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​വ്യ​ക്താ​വ് ​ന​ട​ത്തി​യ​ ​വ​ധ​ഭീ​ഷ​ണി​യി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​കേ​സെ​ടു​ക്കാ​ത്ത​ത് ​സി.​പി.​എം​-​ബി.​ജെ.​പി​ ​രാ​ഷ്ട്രീ​യ​ ​ധാ​ര​ണ​യി​ലെ​ന്ന് ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​എം.​ഹ​സ​ൻ. ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​വ​ർ​ഗീ​യ​ത​ക്കു​മെ​തി​രെ​ ​പോ​രാ​ടു​ന്ന​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​അ​ജ​ണ്ട​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​വ​ധി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​ഗോ​ഡ്‌​സെ​യു​ടെ​ ​അ​നു​യാ​യി​ക്ക് ​ധൈ​ര്യ​മു​ണ്ടാ​യ​ത് ​കേ​ര​ള​ത്തി​ൽ​ ​സി.​പി.​എം​ ​ഭ​രി​ക്കു​ന്ന​തി​നാ​ലാ​ണ്.​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​ഭീ​ഷ​ണി​ക്ക് ​മു​ന്നി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഭ​യ​പ്പെ​ടി​ല്ലെന്നും​ ​ഹ​സ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ​ ​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ ​ബി.​ജെ.​പി​ ​വ​ക്താ​വി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​തി​രെ​ ​വ​ധ​ഭീ​ഷ​ണി​ ​ഉ​യ​ർ​ന്നി​ട്ടും​ ​അ​തി​നെ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ഗൗ​ര​വ​മാ​യി​ ​കാ​ണു​ന്നി​ല്ല.​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ ​ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റേ​ത്.​സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​ത​മ്മി​ലു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ധാ​ര​ണ​യി​ലാ​ണി​ത്.​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​തെ​ ​ബി.​ജെ.​പി​യു​ടെ​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ക​ർ​ക്ക് ​പ്രോ​ത്സാ​ഹ​ന​വും​ ​സം​ര​ക്ഷ​ണ​വും​ ​ന​ൽ​കു​ന്ന​തി​ലൂ​ടെ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കൂ​റ് ​ആ​രോ​ടാ​ണെ​ന്ന് ​പ​ര​സ്യ​മാ​യി​ ​പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്.